പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ മിഷന്‍ലീഗ് ഉല്‍ഘാടനം –

10:03 am 11/12/2016

ജോസ് മാളേയ്ക്കല്‍
Newsimg1_60615759
പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ മേല്‍നോട്ടത്തിലുള്ള ചെറുപുഷ്പമിഷന്‍ ലീഗിന്റെ പുതിയ സ്കൂള്‍വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം ഇടവക വികാരി റവ: ഫാ: ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ നിര്‍വഹിച്ചു.

നവംബര്‍ 13 ഞായറാഴ്ച്ച ദിവ്യബലിയര്‍പ്പണത്തിനായി മിഷന്‍ലീഗ് വോളന്റിയര്‍മാര്‍ മിഷന്‍ ലീഗിന്റെ ബാനറിനു പിന്‍പിലായി പതാകകള്‍ കയ്യിലേന്തി മിഷന്‍ ലീഗിന്റെ സന്ദേശം അറിയിക്കുന്ന ഗാനാലാപനത്തോടെ പ്രദക്ഷിണമായി പള്ളിക്കകത്തു പ്രവേശിച്ചു. വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പ്രവര്‍ത്തകര്‍ക്ക് ഫാ: ജേക്കബ് ക്രിസ്റ്റി ബാഡ്ജ് വെഞ്ചരിച്ചു വിതരണം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഉല്‍ഭവവും, അതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും ഫാ: ക്രിസ്റ്റി പ്രസംഗമദ്ധ്യേ വിവരിച്ചു.

ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ മദ്ധ്യസ്ഥയായി സ്ഥാപിതമായ ചെറുപുഷ്പ മിഷന്‍ ലീഗ് സ്‌നേഹം, സേവനം, സഹനം, ത്യാഗം എന്നിവയിലൂന്നിയുള്ള കാരുണ്യപ്രവര്‍ത്തികളാé ലക്ഷ്യമിടുന്നത്. ചെറുപ്രായത്തില്‍തന്നെ കുട്ടികളില്‍ ഈ സത്ഗുണങ്ങള്‍ വാര്‍ത്തെടുക്കുന്നതിëം, സഹജീവികളോടു സഹാനുഭൂതിയും, കരുണയും കാട്ടുന്നതിനും, ആതുരശുശ്രൂഷ, സേവനതന്രത എന്നിവ പരിപോഷിപ്പിçന്നതിനും, ചെറിയ ചെറിയ ത്യാഗപ്രവര്‍ത്തികളിലൂടെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതി കാണിച്ചുരുന്ന മാതൃക അനുകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചെറുപുഷ്പ മിഷന്‍ ലീഗ് ഇടവകയിലെ കൊച്ചുകുട്ടികളുടെ ഒരു കൂട്ടായ്മയാണ്.

പോറസ് പള്ളുപേട്ട, ലിയോ തോട്ടുമാരി, നവീണ്‍ ജോയി, റോഷന്‍ ജോണ്‍, ആല്‍ബര്‍ട്ട് ജോസഫ്, ഡോണാ സണ്ണി, ആന്‍ മരിയ ആല്‍ബര്‍ട്ട്, ഷാരണ്‍ റോസ് ജോര്‍ജ് എന്നിവരാണ് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവക തലത്തിലുള്ള കോര്‍ഡിനേറ്റര്‍മാര്‍.