പാളത്തിൽ വിള്ളലിനെ തുടർന്ന് ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് പിടിച്ചിട്ടു.

10:52 AM 09/09/2016
images (8)
കൊച്ചി: പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ_ ആലപ്പുഴ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പിടിച്ചിട്ടു. രാവിലെ 9.15 ഒാടെ ഇടപ്പള്ളി- കളമശ്ശേരി പാതയിലായിരുന്നു സംഭവം. മൂന്നാമത്തെ ബോഗി കടന്നുപോയ ശേഷമാണ് ൈലൻ മാൻ അപകടസൂചന നൽകിയതിനെ തുടർന്ന് ട്രെയിൻ നിർത്തിയത്. അരമണിക്കൂറിനകം പാളത്തിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു.