പാസ്റ്റര്‍ പോള്‍ പോത്തന്‍ (മുട്ടം പോള്‍ സാര്‍- 83) നിര്യാതനായി

06:56 pm 11/4/2017

– രാജന്‍ ആര്യപ്പള്ളില്‍


അറ്റ്‌ലാന്റ: പള്ളിപ്പാട് കുമ്പംപുഴ (മുട്ടം ഗ്രേയ്‌സ് കോട്ടേജ്) വീട്ടില്‍ പാസ്റ്റര്‍ പോള്‍ പോത്തന്‍ (മുട്ടം പോള്‍ സാര്‍- 83) കാലിഫോര്‍ണിയയില്‍ ഏപ്രില്‍ 9 ന് നിര്യാതനായി. സ്വദേശമായ ഓടനാവട്ടം ഹൈസ്കൂളില്‍ അധ്യാപന ജീവിതം ആരംഭിച്ചെങ്കിലും വിവാഹത്തോടെ പള്ളിപ്പാട് നടുവട്ടം എന്‍.എസ്.എസ്. ഹൈസ്കൂളിലേക്കു മാറി.

വാപ്പാല ഈട്ടിവിളയില്‍ പരേതനായ അമ്മാച്ചന്‍ ഉപദേശിയുടെ മകനായിരുന്നു. പള്ളിപ്പാട് സ്വദേശിയായ കുമ്പംപുഴ ഗീവര്‍ഗീസിന്റെ മകളായ മേരിക്കുട്ടി ടീച്ചര്‍ (കുഞ്ഞുമോള്‍) ആണു സഹധര്‍മ്മിണി.

മക്കള്‍: ലിസി തോമസ് (ന്യുയോര്‍ക്ക്), പരേതയായ ഷൈനി കോശി, പോള്‍ വര്‍ഗീസ് (കാലിഫോര്‍ണിയ), സാം പോള്‍ (അറ്റ്‌ലാന്റ). മരുമക്കള്‍: എ.സി. തോമസ് (ന്യുയോര്‍ക്ക്), കോശി ഏബ്രഹാം (ടെക്‌സാസ്), ജെസ്സി പി. വര്‍ഗീസ് (കാലിഫോര്‍ണിയ), ജിജി സാം (അറ്റ്‌ലാന്റ).

ഏപ്രില്‍ 14 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ 8:00 വരെ പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും, ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകളും ഹോളിനെസ് ചര്‍ച്ച്, 3429 മണ്‍റോ ജേര്‍സി റോഡ്, കവിംങ്ങ്ടണ്‍, ജോര്‍ജിയ 30014 (Holiness church, 3429 Monroe Jersey road, Covington, GA 30014) വെച്ചു നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ വര്‍ഗ്ഗീസ്: 303.818.1846