07:45 pmm 12/4/2017
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കാൻ അവസരമൊരുക്കുമന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കുശേഷം ഉയർന്നുവന്ന പരാതികളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. മേയ് മാസത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു യന്ത്രങ്ങൾ പരിശോധിക്കാൻ അവസരം നൽകും. ന്യൂഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് എത്തി വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കാം.
വോട്ടിംഗ് യന്ത്രങ്ങൾ സംബന്ധിച്ച ആശങ്ക അറിയിക്കാനായി പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.