പിയാനോ സി.പി.ആര്‍ ക്ലാസില്‍ ഏറെ പങ്കാളിത്തം

8:33 am 22/2/2017

– ബ്രിജിറ്റ് പാറപ്പുറത്ത്

Newsimg1_96032050
ഫിലഡല്‍ഫിയ: പിയാനോ സി പി ആര്‍ ക്ലാസ് ഏറെ പങ്കാളിത്തം കൊണ്ട് വിജയപ്രദമായി. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ സിപിയാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ക്ലാസ്സായിരുന്നു. ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നൂ എന്ന് പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തില്‍ ഇനിയും സി പി ആര്‍ ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചിക്കാഗോ സീറോ മലബാര്‍ നിയുക്ത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി ക്ലാസ് ഉദ്ഘാടനം ചെയ്തു.

പി ഡി ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്), മേരീ ഏബ്രാഹം (സെക്രട്ടറി), ലൈലാ മാത്യു (ട്രഷറാര്‍), സാറാ ഐപ്പ്, (വൈസ് പ്രസിഡന്റ്), ബ്രിജിറ്റ് പാറപ്പുറത്ത് (എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍), മെര്‍ലിന്‍ പാലത്തിങ്കല്‍ (ജോയ്ന്റ് സെക്രട്ടറി), സൂസന്‍ സാബൂ ബ്രിജിറ്റ് വിന്‍സെന്റ്, (ബൈലോ ചെയര്‍പേഴ്‌സണ്‍), മറിയാമ്മ ഏബ്രാഹം, ലീലാമ്മ സാമുവേല്‍, (മെംബര്‍ഷിപ് ചെയര്‍പേഴ്‌സണ്‍സ്), ഓഡിറ്റര്‍ ഷേര്‍ളി ചാവറയില്‍, ലിസ്സി ജോര്‍ജ്, തെരേസ്സാ ജോണ്‍ (ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ ക്രമീകരണങ്ങളില്‍ പങ്കാളികളായി.

മാര്‍ച്ചു മാസം നുട്രീഷന്‍ തീമുകള്‍, ഏപ്രില്‍ മാസം സ്‌ട്രെസ്സ് അവയര്‍നസ്സ്, മ}സിക് തെറപ്പീ സായാഹ്നം, നൃത്ത സന്ധ്യ, യോഗാ തെറപ്പി, മെയ് മാസ്സം വിമന്‍സ് ഹെല്ത്ത്, നേഴ്‌സസ് ഡേ, മദേഴ്‌സ് ഡേ, ജൂണില്‍ മെന്‍സ് ഹെല്‍ത്ത്, ഫാദേഴ്‌സ് ഡേ, പിക്‌നിക്ക് എന്നിങ്ങനെയാണ് ആദ്യ പ്രതിമാസ കാര്യപരിപാടികള്‍. മുന്‍ വര്‍ഷത്തെ പോലെ ഈ വര്‍ഷവും സി ഇ യു ലഭ്യമാക്കുന്ന നേഴ്‌സസ് സെമിനാറുകള്‍ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയും നൈനയുമായി സഹരിച്ച് നടത്തുന്നതാണ്. ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുടെ നേഴ്‌സിങ്ങ് ബിരുദ ബിരുദാനന്തര പഠനങ്ങള്‍ക്ക് പിയാനോ അംഗങ്ങള്‍ ഡിസ്കൗണ്ട ിന് അര്‍ഹരാണ്.
ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരുടെ അംബ്രല്ലാ സംഘടനയായ നൈനായുടെ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിയാനോ നല്‍കും. ടെക്‌സസ്സിലെ ഡോ. ജാക്കീ മൈക്കിള്‍ പ്രസിഡന്റും ചിക്കാഗോയിലെ സാറാ ഗബ്രിയേല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണുമായുള്ള നൈനായുടെ മുന്‍ ജനറല്‍ സെക്രട്ടറി പിയാനോയുടെ മേരീ ഏബ്രാഹമാണ്. പിയാനോ പ്രസിഡന്റ് പി ഡി ജോര്‍ജ് നടവയലാണ് നൈനയുടെ പി ആര്‍ ഓ. പിയാനോയുടെ ലൈലാ മാത്യു നൈനാ മുന്‍ പി ആര്‍ ഓ ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് പി ഡി ജോര്‍ജ് നടവയല്‍ 215 494 6420, വൈസ് പ്രസിഡന്റ് സാറാ ഐപ്പ് 215 228 1476, സെക്രട്ടറി മേരി ഏബ്രാഹം, 610 850 2246, ട്രഷറാര്‍ ലൈലാ മാത്യു 215 776 2199.