09:32am 22/3/2016

കണ്ണൂര്‍/തലശ്ശേരി: പി. ജയരാജന് സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വിധി പറയുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച കോടതി, സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരാണോ എന്ന് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 15നാണ് ജയരാജന് ജാമ്യഹരജി സമര്‍പ്പിച്ചത്.
