06:51 pm 15/12/2016
ന്യൂഡൽഹി: പുതിയ 500 രൂപയുടെ നോട്ടുകൾ കൂടുതലായി പുറത്തിറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ദ ദാസ്. പിൻവലിച്ച നോട്ടുകൾക്ക് പകരം 2000 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാനായിരുന്നു ആദ്യം ശ്രദ്ധിച്ചത്. ഇപ്പോൾ ഉൗന്നൽ കൊടുക്കുന്നത് 500െൻറ നോട്ടുകൾ ഇറക്കാനാണ്.
പുതിയ നോട്ടുകൾ തദ്ദേശീയമായി രൂപകൽപന ചെയ്തതും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുമുള്ളതിനാൽ വ്യാജൻ ഇറങ്ങാനുള്ള സാധ്യത വളരെ കുറവാണ്. 2,20000 എ.ടി.എമ്മുകൾ പുതിയ നോട്ടുകൾ വിതരണം ചെയ്യാവുന്ന തരത്തിൽ പുനക്രമീകരിച്ചിട്ടുണ്ട്. മാർക്കറ്റുകൾ ഉയർന്ന നിരക്കിൽ തന്നെയാണ് ഇടപാടുകൾ നടത്തുന്നതെന്നും ഇനിയും സ്ഥിരത നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.