07:33 am 12/2/2017

ഫ്‌ളോറിഡ: ഒര്‍ലാന്റോ ഐ.പി.സി സഭാംഗം ഫോര്‍ട്ട് കൊച്ചി ഞാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പാപ്പു ജോര്‍ജ് (84) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ജോര്‍ജ് കല്ലിശ്ശേരി നൈപ്പള്ളിയുഴത്തില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി, ഷീബാ, ഷെപ്പേര്‍ഡ്. മരുമക്കള്‍: ലില്ലി, അലക്‌സാണ്ടര്‍ ജോര്‍ജ്, ബീന. കൊച്ചുമക്കള്‍: ജോയല്‍ ജോര്‍ജ്, ഡാനിയേല്‍ ജോര്‍ജ്, ജെരമിയ ജോര്‍ജ്, ജെന്നിഫര്‍, ആരണ്‍.
ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ (1151 State Road 535, Orlando, FL 32836) ഭൗതീക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും 18 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഒര്‍ലാന്റോ ഐ.പി.സി സഭയുടെ ചുമതലയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്. തുടര്‍ന്ന് 12.30 ന് റവ. ജേക്കബ് മാത്യുവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വുഡ് ലോണ്‍ സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടും.
സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.ipcorlando.org/live
വാര്‍ത്ത: നിബു വെള്ളവന്താനം
