10:40 am 9/4/2017

പരവൂർ: നാടിനെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസസും ഇനിയും പൂർത്തിയായില്ല. 110 പേരുടെ മരണത്തിനും 1500ഒാളം പേർക്ക് പരിക്കേൽക്കാനുമിടയായ ദുരന്തത്തിെൻറ നടുക്കത്തിൽനിന്ന് നാട്ടുകാർ മുക്തരായിട്ടില്ല.
ദുരന്തത്തിെൻറ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അനന്തമായി നീളുകയാണ്. അന്വേഷണ സംഘത്തിന് പുതിയ ദിശാബോധം നൽകുന്ന തരത്തിൽ ഹൈകോടതിയിൽനിന്നുണ്ടായ ചില പരാമർശങ്ങളും കേസിെൻറ കൂടുതൽ വ്യക്തതക്ക് വേണ്ടിയുള്ള നിർദേശങ്ങളുമാണ് കുറ്റപത്രം സമർപ്പിക്കൽ നീളാൻ കാരണം. ഇതുപ്രകാരം അന്വേഷണ മേഖല വിപുലമാക്കാനും നേരത്തേ അന്വേഷിച്ച പല കാര്യങ്ങളിലും പുനരന്വേഷണത്തിനും ൈക്രംബ്രാഞ്ച് നിർബന്ധിതമായി.
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. അത് ഇനിയും വിതരണം ചെയ്തിട്ടില്ല. അടിയന്തര ധനസഹായം ലഭ്യമാക്കേണ്ടവരുടെ ലിസ്റ്റ് പരവൂർ നഗരസഭ തയാറാക്കിവരുകയാണ്. വീടുകൾക്ക് നാശം സംഭവിച്ചവർക്ക് സർക്കാർ നൽകിയത് തുച്ഛമായ സഹായമാണ്. അതിനാൽ മിക്കവർക്കും വീടുകൾ പുനർനിർമിക്കാനായില്ല
