പുലിമുരുകനു ശേഷം വൈശാഖ് ജയറാമിനൊപ്പം

08:32 am 16/12/2016
images (8)
പുലിമുരുകന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വൈശാഖ് പുതിയ സിനിമയുടെ പണിപ്പുരയില്‍. ജയറാമാണ് പുതിയ സിനിമയില്‍ നായകനാകുന്നത്. പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ് കൃഷ്‍ണയാണ് പുതിയ സിനിമയുടെയും രചന നിര്‍വഹിക്കുന്നത്.
ഗോകുലം മൂവീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ 100 കോടി രൂപയുടെ കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയും പ്രദര്‍ശനം തുടരുകയാണ്.