പെന്തക്കോസ്ത് യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന് പുതിയ സാരഥികള്‍

08:23 am 22/2/2017
Newsimg1_5745449
ഡാളസ്: ഡാളസ് മെട്രോപ്ലക്‌സിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറനസ് ഓഫ് ഡാളസ് (പി.വൈ.സി.ഡി) ന്റെ 2017 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 19-ന് ഐ.പി.സി ഹെബ്രോന്‍ ഡാളസ് ചര്‍ച്ചില്‍ വെച്ച് കൂടിയ പ്രതിനിധി സമ്മേളനത്തില്‍ പ്രസിഡന്റ് സാം മാത്യു അദ്ധ്യക്ഷത വഹിച്ചു.

കോര്‍ഡിനേറ്റര്‍ ജെറി കല്ലൂര്‍ രാജന്‍ സംക്ഷിപ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഷോണി തോമസ് പിന്നിട്ട വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും അവതരപ്പിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജു തോമസ് (പ്രസിഡന്റ്), ഷോണി തോമസ് (കോര്‍ഡിനേറ്റര്‍), അലന്‍ മാത| (ട്രഷറര്‍), എബിന്‍ വര്‍ഗീസ് (അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ), ബിനോയി ശാമുവേല്‍ ആര്യപ്പള്ളില്‍ (മീഡിയ/പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (അഡൈ്വസര്‍), തോമസ് മാമ്മന്‍ (സ്‌പേര്‍ട്ട്‌സ്), നിസി തോമസ് (സംഗീതം), നോയല്‍ ശാമുവേല്‍ (ഓഡിറ്റര്‍), എന്നിവരെ കൂടാതെ ക്രിസ് മാത|, നിഥിന്‍ ജോണ്‍, ജോണ്‍ കുരുവിള, പ്രമോദ് ഡാനിയേല്‍ ജോര്‍ജ്ജി വര്‍ഗീസ് എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

വടക്കേ അമേരിക്കയില്‍ സമാന്തര ഉദ്ദേശമുള്ള മറ്റു പെന്തക്കോസ്ത് സംഘടനകളില്‍ പ്രമുഖ സ്ഥാനം വളര്‍ച്ചയുടെ പാതയില്‍ 36 വര്‍ഷം പിന്നിടുന്ന പി.വൈ.സി.ഡിയ്ക്ക് ഉണ്ട്. മലയാളി പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളിലെ ആത്മീക വളര്‍ച്ചയ്ക്കും, യുവജനങ്ങളിലെ സഹോദര്യ കൂട്ടായ്മ ഊട്ടി വളര്‍ത്തുന്നതിനും 1982-ല്‍ രൂപം കൊടുത്ത ഈ സംഘടനയുടെ ദര്‍ശനം നഷ്ടമാകാതെ നൂതന കര്‍മ്മ പരിപാടികളുമായി വരും വര്‍ഷങ്ങളിലും പ്രതിഞ്ജബദ്ധരായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത ഭരണസമിതി ഉറപ്പു നല്‍കി.