06:45 pm 25/12/2016
– സുമോദ് നെല്ലിക്കാല. ഫിലാഡല്‍ഫിയ

ഫിലാഡല്‍ഫിയ: ജനുവരി 2018 മുതല്‍ പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്സ് ലൈസന്‍സ് അല്ലാതെയുള്ള ഐഡെന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. റീയല്‍ ആക്ട് പ്രകാരം വിമാന യാത്രക്ക് ഐഡന്റിഫിക്കേഷന്‍ ആയി ഉപയോഗിക്കാമായിരുന്ന െ്രെഡവേഴ്സ് ലൈസന്‍സ് പെന്‍സില്‍വാനിയയെ കൂടാതെ കെന്ററുക്കി , മെയ്ന്‍ , മിനസോട്ട, മിസ്സൂരി, മൊണ്ടാന , ഒക്ലഹോമ , സൗത്ത് കരോലിന , വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളും ഐഡന്റിഫിക്കേഷന്‍ ആയി െ്രെഡവേഴ്സ് ലൈസന്‍സ് സ്വീകരിക്കുന്നതല്ല .
പെന്‍സില്‍വാനിയയുടെ അയല്‍ സംസ്ഥാനമായ ഡെലവര്‍ തുടര്‍ന്നും െ്രെഡവേഴ്സ് ലൈസന്‍സ് വിമാന യാത്രക്ക് ഐഡന്റിഫിക്കേഷന്‍ ആയി െ്രെഡവേഴ്സ് ലൈസന്‍സ് സ്വീകരിക്കുമെങ്കിലും ന്യൂ ജേഴ്സി സംസ്ഥാനം ഒക്ടോബര്‍ 2017 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ വിമാന താവളങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചതായും അധികൃതര്‍ അറിയിച്ചു.
അതോടൊപ്പം തന്നെ മുന്‍പ് അറിയിച്ചിരുന്ന പ്രകാരം സെന്‍ട്രല്‍ ഗെവേര്മെന്റ്, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്റ്, മിലിറ്ററി സ്ഥാപങ്ങള്‍ എന്നിവ സന്ദനര്ശിക്കുന്നതിനും െ്രെഡവേഴ്സ് ലൈസന്‍സ് സ്വീകരിക്കുന്നതല്ല എന്നും വീണ്ടും പത്ര കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
