പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു.

11;00 am 27/9/2016

download (2)

തൃശൂർ​: പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന്​ യുവാക്കളാണ്​ അപകടത്തിൽ പെട്ടത്​. ഒ​രാൾക്ക്​ പരിക്കേറ്റു. അക്കിക്കാവ്​ സ്വദേശി നാലകത്ത്​ വീട്ടിൽ സുബൈറി​െൻറ മകൻ ഹാരിസ്​(19), കരിക്കാട്​ ചോല മൊയ്​തുവി​െൻറ മകൻ ഫവാസ്​(18) എന്നിവരാണ്​ മരിച്ചത്​. ഗുരുതരമായി പരി​ക്കേറ്റ അക്കിക്കാവ്​ മണ്ടുമ്പാൽ ജോയിയുടെ മകൻ ജിഷോയി​(18)യെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അർധരാത്രി 12 മണിക്കായിരുന്നു അപകടം.

ചൂണ്ടൽ –കുറ്റിപ്പുറം സംസ്​ഥാന പാതയിൽ അക്കിക്കാവ്​ റെജിസ്​ട്രാർ ​ഒാഫീസിന്​ മുൻവശത്തായിരുന്നു സംഭവം. അപകടത്തിൽപെട്ട വാഹനം കണ്ടെത്താനായില്ല. മണിക്കൂറുകൾക്ക്​ ശേഷം അതുവഴി വന്ന വഴിയാത്രക്കാരാണ്​ അപകടത്തിൽ പെട്ടവരെ റോഡരികിൽ വീണു കിടക്കുന്നതായി ക​ണ്ടത്​. മരിച്ച ഫവാസ്​ സിവിൽ വിദ്യാർഥിയും ഹാരിസ്​ പ്ലസ്​ടു വിദ്യാർഥിയുമാണ്​.