ലക്നോ: ഉത്തർപ്രദേശിൽ പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോൾ നൽകാതെയാണ് തട്ടിപ്പ്. മെഷീനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തിൽ ഉത്തർപ്രദേശിലെ പെട്രോൾ പന്പ് ഉടമകൾ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോൾ പന്പ് ഉടമകളും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി.
തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നാലു പെട്രോൾ പന്പ് ഉടമകളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.