പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്.

09:30 am 11/2/2017
download (4)

വാഴ്സോ: പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ, തെക്കൻ പോളണ്ടിലെ ഓസ്വീസിമിൽവച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

53കാരിയായ ബീറ്റയെ ഉടൻതന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാഴ്സോവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബീറ്റയ്ക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് ഗുരുതരമല്ലെന്ന് ഒൗദ്യോഗിക വിശദീകരണ കുറിപ്പിൽ അറിയിച്ചു. എതിരേ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നെന്നാണു റിപ്പോർട്ടുകൾ.

2015ലാണ് സിഡ്ലോ പോളണ്ട് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. കഴിഞ്ഞവർഷം പ്രതിരോധമന്ത്രി അന്േ‍റാണി മസിയർവിസും പ്രസിഡന്‍റ് ആന്ദ്രെ ഡുദയും സമാനമായ അപകടങ്ങളിൽ ഉൾപ്പെട്ടിരുന്നു.