ന്യൂഡൽഹി: ഇന്ത്യയിൽ ഇനി പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താത്പര്യത്തിലാണ് നടപടി. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാസ്പോർട്ട് ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്.
ആദ്യഘട്ടത്തിൽ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കും. അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. നിലവിൽ രാജ്യത്ത് 89 പാസ്പോർട്ട് ഓഫീസുകളാണുള്ളത്. പോസ്റ്റ് ഓഫീസുകൾ കൂടി ചേരുന്നതോടെ ഇത് 127 ആയി ഉയരും.
–