പൊന്നോലില്‍ കെ.വി.ഏബ്രഹാമിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്ക്കാരം ശനിയാഴ്ചയും ഫ്‌ളോറിഡയില്‍

08:33 pm 3/4/2017


ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക കുടുംബാഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ ബ്രദര്‍ കെ.വി. ഏബ്രഹാമിന്റെ സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദര്‍ശനം ഏപ്രില്‍ 7 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയില്‍ (IPC Central Florida, 11551 State Rd 535, Orlando, FL 32836) നടക്കും. 8 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ഒര്‍ലാന്റോ ഐ.പി.സി യുടെ ചുമതലയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ സഭാങ്കണത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 12.30ന് സഭാ സീനിയര്‍ ശുശ്രൂഷകന്‍ റവ.ജേക്കബ് മാത്യൂവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും വിവിധ സഹ ശുശ്രൂഷകന്മാരുടെ നേതൃത്വത്തിലും ഭൗതീക ശരീരം വുഡ് ലോണ്‍ സെമിത്തേരിയില്‍ (Woodlawn Funeral Home, 400 Woodlawn Cemetery Rd. Gotha, FL 34734) സംസ്ക്കരിക്കും.

ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുളമൂട്ടില്‍ മുണ്ടുകോട്ടയ്ക്കല്‍ കുടുംബാംഗമാണ്. പ്രവാസി മലയാളികള്‍ക്കേവര്‍ക്കും സുപരിചിതനും വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ ദേശീയ ഭാരവാഹിയും, നോര്‍ത്തമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം മുന്‍ നാഷണല്‍ സെക്രട്ടറിയുമായ രാജു പൊന്നോലിലിന്റെ പിതാവാണ് പരേതന്‍.

മറ്റ്മക്കള്‍: പരേതനായ ജോസ് പൊന്നോലില്‍, സാം പൊന്നോലില്‍ (ചഥ), പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ (ഐ.പി.സി വര്‍ഷിപ്പ് സെന്റര്‍,ഓസ്റ്റിന്‍ ), ബാബു പൊന്നോലില്‍ (ഫ്‌ളോറിഡ), മാത്യൂ പൊന്നോലില്‍ (NY), മേഴ്‌സി തോമസ് (UK).

മരുമക്കള്‍: ആലീസ് ഏബ്രഹാം, മേഴ്‌സി സാം, കൊച്ചുമോള്‍ ജെയിംസ്, വത്സമ്മ ബാബു, മറിയാമ്മ ഏബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ തോമസ് ( മാഞ്ചസ്റ്റര്‍ ക്രിസ്ത്യന്‍ അസംബ്ലി ഡഗ), സിബി ഏബ്രഹാം.

റാന്നി നെല്ലിക്കമണ്‍ ഐ.പി.സി യുടെ ആരംഭകാല അംഗവും ചാന്തുകാവ് ഐ.പി.സിയുടെ സ്ഥാപകാംഗവുമായിരുന്ന കെ.വി ഏബ്രഹാം 1988 ലാണ് കുടുംബാഗങ്ങളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ അംഗമായിരുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരേതന്‍ 1956- 58 കാലഘട്ടത്തില്‍ കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ സ്കൂളില്‍ വേദപടനം പൂര്‍ത്തിയാക്കുകയും സഭയുടെ സണ്ടേസ്കൂള്‍ അസ്സോസിയേനില്‍ സജീവാംഗവും നാല് ദശാബ്ദത്തിലേറേ സണ്ടേസ്കൂള്‍ അദ്ധ്യാപകനുമായിരുന്നു.

പൊന്നോലില്‍ കെ.വി. ഏബ്രഹാമിന്റെ നിര്യാണത്തില്‍ വിവിധ സഭ, സാമൂഹിക- സംഘടനാ നേതാക്കള്‍, മത മേലദ്ധ്യക്ഷന്മാര്‍, മാധ്യമ പ്രതിനിധികള്‍, പി.സി.എന്‍.എ.കെ, ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍, കെ.പി.ഡബ്ല്യ.എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം http://www.ipcorlando.org/live ല്‍ ഉണ്ടായിരിക്കും.

വാര്‍ത്ത: നിബു വെള്ളവന്താനം