ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സിറ്റിയിലെആദ്യകാല മലയാളികളിലൊരാളായ പൊയ്കയില്‍ പുന്നൂസ് കുര്യന്‍ (ജോയ്-83) നിര്യാതനായി. തിരുവല്ല തിരുവന്‍വണ്ടൂര്‍ ആശാന്‍പറമ്പില്‍ പരേതരായ പുന്നൂസിന്റെയും ശോശാമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമനായിരുന്നു.
1972-ല്‍ അമേരിക്കയിലെത്തി. റോക്ക് ലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ ഗ്രോസറി 1982-ല്‍ തുടങ്ങിയത് കുര്യനും സുഹൃത്തുക്കളും ചേര്‍ന്നാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു. യോങ്കേഴ്സ് യാക്കോബായ പള്ളിയുടെ സജീവാംഗങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് യോങ്കേഴ്സിലേക്കു താമസം മാറ്റി.
വശ്യമായ പുഞ്ചിരിയും എന്തിനെയും നര്‍മ്മത്തോടെ സമീപിക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചാരിറ്റി രംഗത്തും ഏറേ സംഭാവനകളര്‍പ്പിച്ചു.
ഇരവിപേരൂര്‍ പ്ലാംകൂടത്തില്‍ ദീനാമ്മ മാത്യു ആണ് ഭാര്യ. ഒക്ടോബറിലാണ് അവര്‍ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
വിവരങ്ങള്‍ക്ക്: ബെറ്റി: 201-252-4650; ബെനി 818-795-6635.

