പോലീസ് ട്രെയിനിംഗ് അക്കാഡമിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു.

07:40 am 2/4/2017

കെയ്റോ: ഈജിപ്തിലെ പോലീസ് ട്രെയിനിംഗ് അക്കാഡമിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു. കെയ്റോയിലെ ടാന്‍റ നഗരത്തിനു സമീപമുള്ള ട്രെയിനിംഗ് അക്കാദമിയിലാണ് സംഭവം. പരിക്കേറ്റവരിൽ 13 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ബൈക്കിനുള്ളിലാണ് അക്രമികൾ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് സ്ഫോടനത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.