05:56 pm 8/6/2017
– ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി ടി. വി. ഷോ മോഡലില്‍ സ്റ്റേജില്‍ ലൈവ് ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം ഉയര്‍ന്നനിലവാരം പുലര്‍ത്തി. ദിവംഗതനായ പോള്‍ വര്‍ക്കിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പുത്രന്‍ ബിനു പോള്‍ ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സര്‍.
ബൈബിള്‍ നിത്യേന വായിക്കുന്നതിനും, പഠിçന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആറുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. ബൈബിളിലെ അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി യായിരുന്നു ചോദ്യങ്ങള്‍. പ്രാഥമിക റൗണ്ടില്‍ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍നിìള്ള 250 ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക് തയാറാക്കി കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്‍കിയിരുന്നു. മൂന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു.
ആദ്യറൗണ്ടില്‍ ക്ലാസുകളില്‍ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയില്‍ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമിഫൈനല്‍ മല്‍സരത്തിലൂടെ പന്ത്രണ്ടു കുട്ടികള്‍ ബൈബിള്‍ ജപ്പടി ഗ്രാന്റ് ഫിനാലെയിലേക്കു മല്‍സരിക്കാന്‍ യോഗ്യത നേടി.
ജൂണ്‍ 4 ഞായറാഴ്ച്ച വി. æര്‍ബാനയ്ക്കുശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തിലെ മുഖ്യപ്രമേയങ്ങളായ ഈശോയുടെ സ്വര്‍ഗാരോഹണം, ശ്ലീഹന്മാêടെ മേല്‍ പരിശുദ്ധാത്മവര്‍ഷം നടന്ന പന്തക്കുസ്താ, അപ്പസ്‌തോലന്മാരുടെ മുഖ്യ പ്രേഷിത പ്രവര്‍ത്തനങ്ങളായ ജെറുസലം മിഷന്‍, വിജാതീയ മിഷന്‍ എന്നിങ്ങനെ നാലു കാറ്റഗറികളും, യുവജനവര്‍ഷത്തെ പ്രതിനിധീകരിച്ച് ഒരു കാറ്റഗറിയും ഉള്‍പ്പെടെ അഞ്ചു ചോദ്യവിഭാഗങ്ങള്‍ ജപ്പടി റൗണ്ട്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നു.
യുവജനവര്‍ഷ മധ്യസ്ഥന്‍ വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രസാടി, ഫാത്തിമാ വിശുദ്ധരായ സെ. ഫ്രാന്‍സിസ്‌കോ, സെ. ജസിന്താ, ചെറുപുഷ്പം സെ. തെരേസ് എന്നിവരുടെ പേരില്‍ മൂന്നുപേരുവീതമുള്ള നാലുടീമുകള്‍ ഫൈനലില്‍ മല്‍സരിച്ചു.
ടി. വി. മോഡലില്‍ ലൈവ് ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. വ്യത്യസ്തരീതിയിലുള്ള മൂന്നു റൗണ്ടുകള്‍ കുട്ടികളുടെ നാനാവിധ കഴിവുകള്‍ പരിശോധിçന്നതിëവേണ്ടി രൂപകല്പ്പന ചെയ്തവയായിരുന്നു. റാപ്പിഡ് ഫയര്‍ റൗണ്ട്, വീഡിയോ റൗണ്ട്, ജപ്പടി റൗണ്ട് എന്നിങ്ങനെ മൂന്നുവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മല്‍സരത്തില്‍ മതാധ്യാപികയായ ഡോ. ബിന്ദു മെതിക്കളം റാപ്പിഡ് ഫയര്‍ റൗണ്ട് നയിച്ചു.
വീഡിയോ ക്ലിപ്പിംഗുകളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ റൗണ്ടും, 25 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ടും, ടി. വി. ഷോ മോഡലില്‍ മതാധ്യാപകനും, സി. സി. ഡി വൈസ് പ്രിന്‍സിപ്പലുമായ ജോസ് മാളേയ്ക്കല്‍ നയിച്ചു. മതാധ്യാപകരായ അനു ജയിംസ്, ലീനാ ജോസഫ്, മോളി ജേക്കബ്, ജയ്ക്ക് ചാക്കോ, സോബി ചാക്കോ, ജോസഫ് ജയിംസ്, മോഡി ജേക്കബ്, ജോസ് ജോസഫ്, റജിനാ ജോസഫ്, തോമസ് ഉപ്പാണി, എസ്. എം. സി. സി. മുന്‍ പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫ്, പി. ടി. എ പ്രസിഡന്റ് ജോജി ചെറുവേലില്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവര്‍ സഹായികളായി.
ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വം സദസ്യര്‍ക്കുള്ള ആദ്യചോദ്യം തൊടുത്തുവിട്ട് ഷോ ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എന്നിവര്‍ ഉത്ഘാടനകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. ജോസ് പാലത്തിങ്കല്‍, അഞ്ജു ജോസ്, ജോസ് തോമസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.
ജെന്നിഫര്‍ മനോജ്, എമിലിന്‍ തോമസ്, അലിന ചാക്കോ എന്നിവêള്‍പ്പെട്ട സെ. ജസിന്താ ടീം ഒന്നാം സ്ഥാനവും, ജാസ്മിന്‍ മനോജ്, ക്രിസ്റ്റി തെള്ളയില്‍, അലന്‍ എസ്. ജോസഫ് എന്നിവര്‍ പ്രതിനിധാനം ചെയ്ത ബ്ലസഡ് ഫ്രസാടി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആന്‍ എബ്രാഹം, അബിഗെയില്‍ ചാക്കോ, ജൂഡിത്ത് ബോസ്‌ക്കോ എന്നിവര്‍ നയിച്ച സെ. ഫ്രാന്‍സിസ്‌ക്കോ ടീം മൂന്നാം സ്ഥാനത്തും, ആഷ്‌ലി ഉപ്പാണി, ദാനിയേല്‍ തോമസ്, ജോണ്‍ സോജന്‍ എന്നിവരടങ്ങുന്ന സെ. തെരേസ് ടീം നാലാം സ്ഥാനത്തും എത്തി. വിജയിച്ച ടീമംഗങ്ങളെ സര്‍ട്ടിഫിക്കറ്റും, ദിവംഗതനായ പോള്‍ വര്‍ക്കിയുടെ ഓര്‍മ്മക്കായി ബിനു പോള്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.
ഓരോ റൗണ്ട് കഴിയുമ്പോഴും സദസ്യര്‍çള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി. അവതാരകരായ അനു ജയിംസ്, ലീനാ ജോസഫ് എന്നിവര്‍ വളരെ വിദഗ്ധമായി ഇതു ക്രമീകരിച്ചു.
ഫോട്ടോ: ജോസ് ജോസഫ് / സോജന്‍ പോള്‍
