പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു

08:47 am 6/2/2017
download

പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു. പ്രകാശ് രാജ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ചെണ്ടയ്‍ക്കും പ്രാധാന്യമുള്ള പ്രമേയമായിരിക്കും സിനിമയുടേതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ജയറാം നായകനാകുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രകാശ് രാജ്. കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണനായിട്ടാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. സങ്കടം വന്നാലും നിരാശവന്നാലും ജഗതി ശ്രീകുമാറിന്റെ തമാശകളുടെ വീഡിയോ കണ്ട് ഉത്സാഹം വീണ്ടെടുക്കുന്ന കഥാപാത്രമാണ് പ്രകാശ് രാജിന്റേത്. യഥാര്‍ഥ ജീവിതത്തിലേതു പോലെ കൃഷിയെ സ്‍നേഹിക്കുന്ന, ഫാമുള്ള കഥാപാത്രവുമാണ് ഇത്. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
അച്ചായന്‍സില്‍ ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമലാ പോളാണ് നായിക. സഞ്ജു ശിവ്‍റാമും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.