– ജയ്ശങ്കര്‍ പിള്ള

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ കാനഡയില്‍ നിയമ പോരാട്ടത്തില്‍ പതിറ്റാണ്ടുകഴിയുന്നു!!
“പ്രതിരോധ കുത്തിവെപ്പ്; ട്രംപിന്‍റെ ശാസ്ത്ര വിരുദ്ധ നിലപാടില്‍ പേടിച്ച് ആരോഗ്യമേഖല !!!
പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങള്‍ ശാസ്ത്രവുമായി ഒത്തുപോകുന്നതായിരുന്നില്ല. ശൈശവകാലത്തെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്ന് 2012, 2014 വര്‍ഷങ്ങളിലും 2015ലും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെയാണ് ട്രംപ് ഇങ്ങനെയൊരു വീക്ഷണം അവതരിപ്പിച്ചത്. ഇപ്പോള്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനപ്പുറമുള്ള ചില നടപടികളിലേക്ക് അദ്ദേഹം നീങ്ങുന്നു. ‘പ്രതിരോധ കുത്തിവയ്പ്പും ശാസ്ത്രിയ ആര്‍ജ്ജവും’ അന്വേഷിക്കുന്ന ഒരു കമ്മീഷനെ നയിക്കാന്‍ അദ്ദേഹം മറ്റൊരു കടുത്ത പ്രതിരോധ കുത്തിവെപ്പ് വിരോധിയായ റോബര്‍ട്ട് കെന്നഡി ജൂനിയറിനെ ചുമതലപ്പെടുത്തിയിരിക്കുന്നു.’
മുകളില്‍ എഴുതിയത് പ്രമുഖ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തകളുടെ ആകെ തുക ആണ്.എന്നാല്‍ ആര്‍ക്കാണ് തെറ്റിയത്? ആര് പറയുന്നതാണ് ശരി? ബിസ്സിനസ്സ് മാഗ്‌നറ്റ്,അമേരിക്കന്‍ പ്രസിഡന്റ്,രാഷ്ട്രീയക്കാരന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാമ്പോ? അതോ കുട്ടികളില്‍ വാക്‌സിനേഷന്‍ എടുക്കുകയും അത് നിര്ബന്ധ മാക്കുകയും ചെയ്ത ആരോഗ്യ മേഖലയോ?! ഉത്തരം കുഴപ്പിക്കുന്നതും അവിശ്വാശ്വസനീയവും ആണെന്ന് തോന്നാം.എന്നാല്‍ നാം ഇന്ന് കുട്ടികള്‍ക്ക് എടുക്കുന്ന പല വാക്‌സിനേഷനുകളും അനാവശ്യമാണ് എന്ന് തെളിയിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.കാനഡയില്‍ ഏകദേശം നാല് പതിറ്റാണ്ടുകളോളം ആയി സ്ഥിര താമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ തന്റെ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അത് തെളിയിക്കുകയും,പൊതു ജന മധ്യത്തിലും,വാര്‍ത്താ മാധ്യമങ്ങളിലും,സര്‍ക്കാരിനും ധരിപ്പിച്ചിട്ടുള്ളതാണ്.ഇപ്പോഴും,ആരോഗ്യ മേഖലയിലെ കുത്തക മുതലാളി മാരുടെ സ്വാധീനത്തില്‍ വെളിച്ചം കാണാത്ത റിപ്പോര്‍ട്.കനേഡിയന്‍ സര്‍ക്കാരിന്റെ സേഫില്‍ ഭദ്രമായി ഇരിക്കുന്നു.
ശാസ്ത്രജ്ഞനായി കാനേഡിയന്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 82 കാരന്‍ ആയ ഡോ.ശിവ ചോപ്ര, ഈ ശാസ്ത്രജ്ഞനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ പേരിലുള്ള കേസുകള്‍ ഇപ്പോഴും കോടതിയില്‍ നടക്കുന്നു.ആര്‍ക്കെങ്കിലും വാക്‌സിനേഷന്‍ നമുക്ക് ശരീരത്തില്‍ വരുത്തുന്ന ഗുണങ്ങളും ദോഷങ്ങളും അറിയണം എന്ന് ഉണ്ടെങ്കില്‍ അദ്ദേഹവും ആയി ബന്ധപ്പെടാവുന്നതാണ്.കാനഡയിലെ ആരോഗ്യ മേഖലയില്‍ ഉള്‍പ്പടെ നടക്കുന്ന അഴിമതി,ധൂര്‍ത്ത് എന്നിവയെ പറ്റി പച്ചയായ ഒരു തുറന്നെഴുത്ത് (Currept to the core ) അദ്ദേഹം ഇന്‍ഡോ കനേഡിയന്‍ പ്രെസ്സ് ക്ലബിന്റെ 2016 ഇന്ത്യന്‍ സ്വാതന്ത്ര ദിന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യുക ഉണ്ടായി.അദ്ദേഹത്തിന്റെ ഈ പ്രസിദ്ധീകരണം പ്രതിസന്ധികളെ മാറി കടന്നു കാനഡയില്‍ ധൈര്യ പൂര്‍വ്വം പ്രകാശനം ചെയ്യുവാന്‍ സാധിച്ചതില്‍ ഞാനും എന്റെ സഹ പ്രവര്‍ത്തകരും അഭിമാനം കൊള്ളുന്നു. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിലും ,ബുക്ക് പ്രകാശന വേളയിലും കനേഡിയന്‍ ഫെഡറല്‍,പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് അംഗങ്ങളും സംബന്ധിച്ചിരുന്നു.തുടര്‍ന്ന് ഒരാഴ്ചക്കാലം ഡോ.ശിവ ചോപ്രയുടെ കൂടെ കാനഡയിലെ നിരവധി വേദികള്‍ പങ്കുവക്കുവാനുള്ള ഭാഗ്യവും സിദ്ധിച്ച ഒരാളാണ് ഞാന്‍. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളെ ഇനിയും ആരോഗ്യ മേഖലയിലെ തിമിംഗലങ്ങള്‍ ട്രംപ് നു എതിരെ ശരം അയക്കുമ്പോള്‍ ഇങ്ങനെ ചില കണ്ടുപിടുത്തങ്ങള്‍ കൂടി അറിയുന്നത് നല്ലതാണ്. എന്ത് കൊണ്ടാണ്,അല്ലെങ്കില്‍ ആരാണ് വാക്‌സിനേഷന്‍ ആവശ്യമില്ല എന്ന ട്രംപ് ന്റെ അഭിപ്രായത്തെ ശക്തമായി എതിര്‍ക്കുന്നത് എന്ന്.ആഗോള തലത്തിലെ ഫര്‍മസ്യൂട്ടികള്‍ മാഫിയകള്‍ തന്നെ.
ഡോക്ടര്‍ ശിവ് ചോപ്ര കാനഡയുടെ തലസ്ഥാന നഗരി ആയ ഓട്ടവയില്‍ തന്റെ കുടുംബവും ഒത്തു സ്ഥിര താമസക്കാരന്‍ ആണ്.കൂടുതല്‍ അറിയാന്‍ അദ്ദേഹത്തിനെ വെബ് സൈറ്റ് …http://shivchopra.com/corrupt-to-the-core/
