പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

03:33 pm 14/12/2016

download (1)
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​ന്റെതെളിവ്​ ത​െൻറ കൈവശമുണ്ടെന്ന്​ രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശ​െപ്പട്ടു. അതുകൊണ്ടാണ്​ പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്​. ഞാൻ സംസാരിക്കുന്നത്​ പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണി​െൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നോട്ട്​ അസാധുവാക്കലി​െൻറ മുഴുവൻ ഉത്തരവാദിത്തവും മോദി ഏറ്റെടുക്കണം. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക്​ തയാറാകണം. നോട്ട്​ അസാധുവാക്കൽ രാജ്യത്തെ പവാങ്ങൾക്ക്​ എതിരായ നടപടിയാണ്. മോദി രാജ്യത്തെ തകർത്ത​ുവെന്നും രാഹുൽ പറഞ്ഞു. എല്ലാ പാർട്ടികളും ചർച്ച ആവശ്യപ്പെടുന്നുണ്ട്​. എന്നാൽ മോദിക്ക്​ പാർലമെൻറിൽ സംസാരിക്കാൻ താത്​പര്യമില്ല. പ്രതിപക്ഷത്തെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കമെന്നും. അത്​ തങ്ങളു​െട രാഷ്​ട്രീയാവകാശമാണെന്നും രാഹുൽ പറഞ്ഞു.

സുദീപ്​ ബന്ദോപാധ്യായ, സചിൻ പൈലറ്റ്​ എന്നിവരും വാർത്താ സമ്മേളനത്തിൽ പ​െങ്കടുത്തു. സർക്കാർ നാളെ ചർച്ചക്ക്​ തയാറാണെങ്കിൽ തങ്ങളും തയാറാണെന്ന്​ സുദീപ്​ ബന്ദോപാധ്യായ പറഞ്ഞു.

എന്നാൽ അടിസ്​ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്​ രാഹുൽ ഗാന്ധിയുടെ ശീലമാണെന്ന്​ ബി.ജെ.പി പ്രതികരിച്ചു.