05:57 pm 8/3/2017

അഹമ്മദാബാദ്: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്കെന്ന് പരാതി. വയനാട് മുപ്പൈനാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ഷഹർബാനത്തിനാണ് ദുരനുഭവമുണ്ടായത്.
സ്വച്ഛ് ഭാരത് മിഷൻ വനിതാ ജനപ്രതിനിധികൾക്കായി ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവമുണ്ടായത്. തട്ടം അഴിച്ചുവച്ച ശേഷമാണ് സുരക്ഷ ജീവനക്കാർ തന്നെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചതെന്നും പിന്നീട് തട്ടം ധരിക്കാൻ അനുവദിച്ചുവെന്നും ഷഹർബാനത്ത് പറഞ്ഞു.
