പ്രളയം കനക്കുന്നു; ചൈനയില്‍ മരണം 87 ആയി

07:02pm 23/7/2016
download (6)
ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 87 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പ്രവിശ്യയായ ഹെബെയില്‍ 72 പേര്‍ കൊല്ലപ്പെടുകയും 78 പേരെ കാണാതാകുകയും ചെയ്തു. ഹെനാന്‍ പ്രവിശ്യയില്‍ 15 പേര്‍ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്്ട്. മഴക്കെടുതിയില്‍ 70000ല്‍ അധികം വീടുകള്‍ തകര്‍ന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 86 ലക്ഷം പേരെ പ്രളയം പ്രത്യക്ഷമായി ബാധിച്ചിട്ടുണെ്്ടന്നാണു സര്‍ക്കാര്‍ കണക്ക്. 15 ലക്ഷം ഹെക്ടര്‍ ഭൂമിയിെല കൃഷി നശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ 2000 കോടി യുവാന്റെ നാശനഷ്ടമുണ്്ടായതായാണ് പ്രാഥമിക കണക്ക്്.

കഴിഞ്ഞ മാസങ്ങളില്‍ ചൈനയിലുണ്്ടായ പ്രളയത്തില്‍ 200ല്‍ അധികം പേര്‍ മരിച്ചിരുന്നു. പ്രളയം ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.