പ്രവാസികളുടെ സ്വത്തു സംരക്ഷണം: ഫൊക്കാനയുടെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി , ആവേശം നല്‍കുന്നു: ഷാജി വര്‍ഗീസ് –

07:36 pm 27/12/2016

ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_24375595
പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു കേരളാ മുഖ്യമന്ത്രി ശ്രീ:പിണറായി വിജയന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന ട്രഷറര്‍ ഷാജി വര്‍ഗീസ് അറിയിച്ചു.അദ്ദേഹത്തിന് മുന്നില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു വിശദമായ രീതിയില്‍ സംസാരിക്കുവാനും അദ്ദേഹത്തില്‍ നിന്നും അനുകൂലമായ ഒരു മറുപടി അപ്പോള്‍ തന്നെ ലഭിച്ചതും ഈ വിഷയത്തിന്റെ യഥാര്‍ത്ഥ സത്യം അദ്ധെഅഹത്തിനു മനസിലായതുകൊണ്ടാണ് അദ്ദേഹം ഫോക്കനാ നല്‍കിയ നിയവേദനത്തോട് വളരെ ഫോസിറ്റിവായി പ്രതികരിച്ചത്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ,മാധ്യമ പ്രവര്‍ത്തകന്‍ രജി ലൂക്കോസ് എന്നിവര്‍ക്കൊപ്പമാണ് കേരളാ മുഖ്യമന്ത്രിയെ കാണുന്നത്.നിവേദനം നല്‍കുന്നതോടൊപ്പം പ്രവാസികളുടെ വസ്തു വകകള്‍ അനധികൃതമായി കയ്യടക്കിയ ചിലരെക്കുറിച്ചുള്ള വിവരങ്ഫാളും മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. അദ്ദേഹം അതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയൂം ഒരു കേരളാ പ്രവാസി ട്രിബുണല്‍ നടപ്പിലാക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കാമെന്നും പറഞ്ഞു.

ഇക്കാര്യത്തില്‍ ഫൊക്കാന ഉദ്ദേശിക്കുന്നതെന്നു ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയും ,കേസുകള്‍ നടത്തുവാനും,അനുബന്ധമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാനും ഒരു പാലമായി ഫൊക്കാന പ്രവര്‍ത്തിക്കുവാന്‍ തയാറാക്കുകയും വേണം.അടുത്ത കമ്മിറ്റിയില്‍ ഇതിനെ കുറിച്ച് വിശദമായ ഒരു റിപ്പോട്ട് സമര്‍പ്പിക്കും .കൂട്ടായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാന്‍ കേരളാ,കേന്ദ്ര ഗവണ്‍മെന്റു കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.ഇനി ഫൊക്കാന സാമൂഹിക പ്രവര്‍ത്തനത്തിന്റെ പാതയില്‍ പ്രവാസികളുടെ ഏതു പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളും.അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച ഒരു സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കിയതായും അദ്ദേഹം അറിയിച്ചു.