ന്യൂഡൽഹി: ഗുജറാത്തി എഴുത്തുകാരനും പ്രശസ്ത നാടകകൃത്തുമായ തരക് മേത്ത (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2015ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 80ലേറെ പുസ്തകങ്ങളുടെ രചയിതാവായിരുന്നു തരക് മേത്ത.

