07:58 am 15/1/2017
– പി.പി. ചെറിയാന്

ഡാലസ്: ഡാലസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിന പത്രമായ ഡാലസ് മോണിങ്ങ് ന്യൂസ് സ്പോര്‍ട്സ് ലേഖകനും കോളമിനിസ്റ്റുമായ ബോബ് സെന്റ് ജോണ്‍ (80) ജനുവരി 12ന് അന്തരിച്ചു. ടെക്സസിലെ സ്പോര്‍ട്സ് പ്രേമികള്‍ക്ക് സുപരചിതനായ ബോബ് മുപ്പത്തിയേഴ് വര്‍ഷമാണ് മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നത്.
സ്പോര്‍ട്സ് വിഷയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങള്‍ കായിക താരങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നതായിരുന്നു.യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുന്നതില് ആനന്ദം കണ്ടെത്തിയിരുന്ന ബോബ് പലരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതോടൊപ്പം മാതൃകാ പുരുഷനായും സ്ഥാനം നേടിയിരുന്നു എന്ന് 1966 മുതല്‍ ബോബുമായി പ്രവര്‍ത്തിക്കുവാന്‍ അടുത്ത അവസരം ലഭിച്ച റാന്‍ഡി ഗാലോവെ അനുസ്മരിച്ചു.
സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഭാര്യ സാന്ദ്ര സെന്റ് ജോണും അഞ്ച് ആണ്മക്കളും അടങ്ങുന്നതാണ് ബോബിന്റെ കുടുംബം.
