05:17 pm 26/12/2016
– പി.പി. ചെറിയാന്‍

കൊളറാഡൊ: ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗൊറില്ലയുടെ 60ാം ജന്മദിനം കൊളറാഡൊ മൃഗശാലയില്‍ ഡിസംബര്‍ 22 ന് ആഘോഷിച്ചു. മൂന്നു ഗൊറില്ലാ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഇവരുടെ കുടുംബത്തില്‍ മക്കളും കൊച്ചു മക്കളും ഉള്‍പ്പെടെ മുപ്പത്തി നാല് അംഗങ്ങളുണ്ട്.
ട്യുമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളറാഡൊ ഇപ്പോള്‍ മൃഗശാലയില്‍ വിശ്രമിച്ചുവരികയാണ്.ലോകത്തില്‍ ആദ്യമായി മൃഗശാലയില്‍ ജനിച്ച ഗൊറില്ലയാണ് കൊളൊ.നൂറുകണക്കിന് ആരാധകരാണ് കൊളൊയുടെ ജന്മദിനം ആഘോഷിക്കാന്‍ ഇഷ്ടപ്പെട്ട പച്ചക്കറി സാധനങ്ങളുമായി മൃഗശാലയില്‍ എത്തിച്ചേര്‍ന്നത്.
2012 ല്‍ 56–ാം ജന്മദിനാഘോഷത്തില്‍ തന്നെ ജീവിച്ചിരിക്കുന്ന പ്രായം കൂടിയ ഗൊറില്ല എന്ന റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു. സാധാരണ ഒരു ഫീമെയില്‍ ഗൊറില്ലായുടെ ആയുസ് രണ്ട് ദശാബ്ദമോ ഏറിയാല്‍ 37.5 വയസ്സോ ആയിരിക്കുമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.
പോഷകാഹാരവും മികച്ച ആരോഗ്യ സംരക്ഷണവും ലഭിച്ചതാണ് മൃഗങ്ങളുടെ ആയുസ്സ് ഇത്രയും ദീര്‍ഘമാകാന്‍ കാരണം. അറ്റ്‌ലാന്റാ മൃഗശാലയില്‍ 55 വയസ്സ് പ്രായമുള്ള മറ്റൊരു പുരുഷഗൊറില്ലായും ജീവിച്ചിരിപ്പുണ്ട്.ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നവരേയും മൃഗശാലാ ജീവനക്കാരേയും
കൊളറാഡൊ മൃഗശാല പ്രസിഡന്റ് ടോം സ്റ്റാല്‍ഫ് പ്രത്യേകം അഭിനന്ദിച്ചു.
