ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി. ഡൽഹി ബീഗംപുർ പ്രദേശത്തെ രോഹിണിയിലെ പാർക്കിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഒന്പതോടെ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പാർക്കിൽ പോയി. ഇവിടെവച്ച് സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു മാതാപിതാക്കളോടു കളവ് പറഞ്ഞു. ഇതേതുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തി അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു കൂട്ടമാനഭംഗക്കഥ കളവാണെന്നു തെളിഞ്ഞു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് മാനഭംഗപ്പെടുത്തിയതിനെ സംബന്ധിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പോലീസ് പ്രതിയായ യുവായവിനെ അറസ്റ്റ് ചെയ്തു.