07:33 pm _8/3/2017
ബംഗളൂരു: റിയാലിറ്റി ഷോയിൽ പർദയിട്ട് ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം. കർണാടകയിൽ ഷിമോഗ ജില്ലയിലെ സുഹാന സെയ്ദ് എന്ന 22കാരിക്ക് നേരെയാണ് നവമാധ്യമങ്ങളിൽ വിമർശനം.
പുരുഷൻമാരുടെ മുമ്പിൽ നിന്ന് പാടിയ സുഹാന മുസ്ലിംകളെ കളങ്കപ്പെടുത്തിയെന്നും അന്യ ആണുങ്ങളുടെ മുമ്പിൽ നിെൻറ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്രക്ഷിതാക്കൾ താൽപര്യപ്പെടുന്നതെന്നും പെൺകുട്ടിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ പറയുന്നു.
അതേസമയം പെൺകുട്ടിയൂടെ പാട്ടിനെ റിയാലിറ്റി ഷോയിലെ വിധികർത്താക്കളും ശ്രോതാക്കളും അഭിനന്ദിച്ചു. സുഹാന ഹിന്ദു മുസ്ലിം െഎക്യത്തിൻറെ അടയാളമാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമമാണ് സംഗീതം എന്നാണ് കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ ഇതേകുറിച്ച് പ്രതികരിച്ചത്.