09:30 am 11/3/2017
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഇ. പളനിസ്വാമി തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പ് ചോദ്യം ചെയ്താണ് പനീർശെൽവം ക്യാന്പ് കോടതിയെ സമീപിക്കുന്നത്.
ജയലളിതയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ എഡിഎംകെ വിമതവിഭാഗം നേരത്തെ ജില്ലാ ആസ്ഥാനങ്ങളില്‍ നിരാഹാരസമരം നടത്തിയിരുന്നു.