07:19 on 24/3/2017
റാഞ്ചി: ജാർഖണ്ഡിൽ പരിശീലനത്തിനിടെ വെടിയേറ്റ് ആറ് ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ സതിഗഡ് ഫയറിംഗ് റേഞ്ചിലായിരുന്നു സംഭവം. വെടിവയ്പു പരിശീലനത്തിനിടെ ജവാൻമാർക്ക് വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.