05:30 pm 6/4/2017

ജയ്പുർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പശുസംരക്ഷകരുടെ ആക്രമണത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ തെരയുകയാണെന്നും പോലീസ് അറിയിച്ചു. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിൽ മുസ്ലിം മധ്യവയസ്കന് പെഹ്ലുഖാന് (55) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെയും മറ്റു മൂന്നു പേരെയും പശുക്കടത്ത് ആരോപിച്ച് ശ നിയാഴ്ചയാണ് ഒരു സംഘം മർദിച്ചത്. ഹരിയാനയിലേക്ക് ആറു വാഹനങ്ങളിലായി പശുക്കളെ കൊണ്ടുപോകവേയായിരുന്നു ക്രൂരമായ മർദനം. പെഹ്ലുഖാന് ക്ഷീര കര്‍ഷകനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എരുമക്ക് പകരം പശുവിനെ വാങ്ങാന്‍ തീരുമാനിച്ചതാണ് പിതാവിന്റെ ജീവനെടുത്തതെന്ന് പെഹ്ലുഖാന്റെ മകന് ഇര്‍ഷാദ് പറഞ്ഞു. സംഭവത്തില്‍ ഗോരക്ഷകരെ ന്യായീകരിച്ച് പോലീസും രാജസ്ഥാന് സര്‍ക്കാരും രംഗത്തെത്തി.
