പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു

07:40 am 17/6/2017

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി സം​​​സ്ഥാ​​​ന​​​ത്തു പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ അ​​​ഞ്ചു മ​​​ര​​​ണ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. ആലപ്പുഴ ജില്ല യിൽ രണ്ടും ഇടുക്കി, തൃശൂർ ജില്ലകളിൽ ഓരോ മരണവും ഉണ്ടായി.

കാ​​​ട്ടാ​​​ക്ക​​​ട തൂ​​​ങ്ങാം​​​പാ​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഭി​​​നാ​​​ഥ് (3), കാ​​​ട്ടാ​​​ക്ക​​​ട പ​​​ന്നി​​​യോ​​​ട് സ്വ​​​ദേ​​​ശി ര​​​മേ​​​ശ് റാം (38), ​​​വെ​​​ള്ള​​​നാ​​​ട് പേ​​​ഴും​​​മൂ​​​ട് സ്വ​​​ദേ​​​ശി സോ​​​മ​​​ൻ (59), ചെ​​​റു​​​ന്നി​​​യൂ​​​ർ സ്വ​​​ദേ​​​ശി സു​​​ബ്ര​​​ഹ്‌മണ്യ​​​ൻ ( 64), കാ​​​ട്ടാ​​​ക്ക​​​ട വീ​​​ര​​​ണ​​​കാ​​​വ് സ്വ​​​ദേ​​​ശി ര​​​മേ​​​ശ​​​ൻ (39), എ​​​ലി​​​പ്പ​​​നി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന തി​​​രു​​​വ​​​ല്ലം സ്വ​​​ദേ​​​ശി അ​​​ജി (38) എ​​​ന്നി​​​വ​​​രാ​​​ണു തിരുവന ന്തപുരത്ത് മ​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ സോ​​​മ​​​ൻ പേ​​​രൂ​​​ർ​​​ക്ക​​​ട ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക്യൂ ​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു പ​​​നി ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 115 ആ​​​യി.

ആലപ്പുഴയിൽ മു​ഹ​മ്മ കാ​യി​പ്പു​റം വാ​ഴ​ച്ചി​റ​യി​ൽ വി​നു​വി​ന്‍റെ ഭാ​ര്യ ആ​ശാ വി​നു​ (32), കൈ​ന​ടി പു​ല്ലാ​ത്തു​ശേ​രി​യി​ൽ റി​ട്ട. എ​സ്ഐ എ.​പി. സു​ഗ​ത​ൻ (56), ഇടുക്കി അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി മ​നോ​ഹ​ര​ൻ (42), തൃശൂർ കാ​​​റ​​​ളം പ​​​ള്ളി​​​പ്പു​​​റ​​​ത്ത് സ​​​നോ​​​ജി​​​ന്‍റെ ഭാ​​​ര്യ പ്രി​​​യ (25)​​​ എന്നിവരും പനി ബാധിച്ച് മ​​​രി​​​ച്ചു.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 17,789 പേ​​​ർ പ​​​നി​​​മൂ​​​ലം വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. ഇ​​​തി​​​ൽ 161 പേ​​​ർ​​​ക്കു ഡെ​​​ങ്കി​​​പ്പ​​​നി​​​യാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന ജി​​​ല്ല ത​​​ന്നെ​​​യാ​​​ണു ഡെ​​​ങ്കി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും മു​​​ന്നി​​​ൽ. 62 പേ​​​ർ​​​ക്കു ജി​​​ല്ല​​​യി​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി​​​യു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ഴി​​​ഞ്ഞാ​​​ൽ ഡെ​​​ങ്കി​​​യി​​​ൽ തൊ​​​ട്ടു പി​​​ന്നി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യാ​​​ണ്. 23 പേ​​​ർ​​​ക്കു ഡെ​​​ങ്കി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കൊ​​​ല്ലം- 12, ആ​​​ല​​​പ്പു​​​ഴ -8, പ​​​ത്ത​​​നം​​​തി​​​ട്ട-5, തൃ​​​ശൂ​​​ർ- 16, മ​​​ല​​​പ്പു​​​റം-6, കോ​​​ഴി​​​ക്കോ​​​ട് -6, വ​​​യ​​​നാ​​​ട് -7, ക​​​ണ്ണൂ​​​ർ-8, കാ​​​സ​​​ർ​​​ഗോ​​​ഡ് -എ​​​ട്ട് ഇ​​​ങ്ങ​​​നെ​​​യാ​​​ണു ഡെ​​​ങ്കി​​​പ്പ​​​നി​​​ക്കാ​​​രു​​​ടെ ക​​​ണ​​​ക്ക്.