12:04 pm 28/12/2016
– സാബു തടിപ്പുഴ

ന്യൂയോര്‍ക്ക്: അമേരിക്കയിലേ ക്നാനായ റീജിണിന്റെ അഭിമുഖത്തില്‍ നടക്കുന്ന ഫാമിലി കോണ്ഫെറന്സില് പങ്കെടുക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ സെന്റ് .സ്റ്റീഫന്‍ ക്നാനായ ദേവാലയത്തിലെ ക്രിസ്തുമസ് കുര്‍ബാനയോടെ കിക്ക് ഓഫ് നടത്തി .സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ നിന്നുതന്നെ നാല്പതില്പരം കുടുംബങ്ങള്‍ ആദ്യദിവസം തന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഷിക്കാഗോയിലെ സെന്റ്.ചാള്‍സ് ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍വച്ചാണ് ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്നാം തിയതി വരെയാണ് പ്രഥമ ക്നാനായ ഫാമിലി കോണ്‍ഫെറന്‍സ് നടത്തപ്പെടുന്നത്.
