ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

07:30 pm 29/3/2017

Newsimg1_40427152
റിയാദ് : മാര്‍ച്ച് 29 നു ആരംഭിക്കുന്ന ആംനസ്റ്റി കാലയളവില്‍ നാട്ടില്‍ പോവാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി , അവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കാന്‍ വേണ്ടി ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ കീഴില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു.

ഇന്നലെ റിയാദിലെ ഓലയ യില്‍ ഫാല്‍ക്കണ്‍ മെമ്പര്‍മാരുടെ അടിയന്തിര യോഗത്തില്‍ വെച്ചാണ് 24 മണിക്കൂറും സേവന സന്നദ്ധരായ ഫാല്‍ക്കണ്‍ ക്ലബ് മെമ്പര്‍മാരുടെ ഹെല്‍പ് ഡെസ്ക് ആരംഭിച്ചത് .ഫാല്‍ക്കണ്‍ ക്ലബ് ഹെല്‍പ് ഡെസ്ക് എന്ന പേരില്‍ വാട്ട്‌സപ്പ് ഗ്രൂപ്പും ആരംഭിച്ചു .ക്ലബ് ഓഫീസില്‍ വെച്ച് ബൈജു നായരുടെ അധ്യക്ഷതയില്‍ വെച്ച് ചേര്‍ന്ന ചേര്‍ന്ന യോഗത്തില്‍ ബേബി ഷഹീര്‍ന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിക്കുകയും, ശേഷം ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ബഷീര്‍ പാണക്കാട് നിവഹിച്ചു, അഷ്റഫ് നരിക്കുനി ഹെല്‍പ് ഡെസ്ക് കൊണ്ട് ഇന്ത്യന്‍ പ്രവാസ്സികള്‍ക്കുള്ള പ്രയോജനം എന്ന വിഷയത്തില്‍ സംസാരിക്കുകയും ചെയ്തു , പീ കെ ഷാജി യുടെ ആശംസ പ്രസംഗത്തോടെ യോഗം അവസാനിച്ചു . ഹെല്‍പ് ഡെസ്ക് നമ്പര്‍ 0535394994,052460530.,0500105228.