ഫാ.ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിന് യാത്രയയപ്പ് നല്‍കി

09:01am 24/7/2016

മോഹന്‍ വര്‍ഗീസ്
Newsimg1_34268254
എല്‍മണ്ട്: സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രല്‍ വികാരിയും അഭിവന്ദ്യ യൗസേബിയോസ് പിതാവിന്റെ സെക്രട്ടറിയായും ആയി അഞ്ചുവര്‍ഷം അനുകരണീയ സേവനം നടത്തി കാനഡയിലെ ടൊറന്റോയിലേക്ക് തുടര്‍ശുശ്രൂഷകള്‍ക്കായി പോകുന്ന ഫാ. ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

യാത്രയയപ്പിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിലും പൊതുസമ്മേളനത്തിലും അഭിവന്ദ്യ യൗസേബിയോസ് പിതാവ് അധ്യക്ഷതവഹിച്ചു.

കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂട്ടായ ആത്മീയവളര്‍ച്ചയ്ക്കും സമാഗതയ്ക്കും അച്ചന്‍ വിലയേറിയ നേതൃത്വമാണ് നല്‍കിയതെന്നും തന്റെ സെക്രട്ടറി എന്ന നിലയിലുള്ള ശുശ്രൂഷ തനിക്ക് വലിയ സഹായകരമായിരുന്നുവെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു.

ഫാ. ഏബ്രഹാം ലൂക്കോസിനു യാത്രയയപ്പ് അഭിവാദനങ്ങള്‍ നേര്‍ന്നുകൊണ്ട് ഇടവക സെക്രട്ടറി, ട്രസ്റ്റി, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഫാ. ഏബ്രഹാം ലൂക്കോസ് മറുപടി പ്രസംഗം നടത്തി.