ഫാ. ജോ പുല്ലോക്കാരന്‍ തൃശൂരില്‍ നിര്യാതനായി

10:48 am 15/12/2016

– ജോസ് മാളേയ്ക്കല്‍
Newsimg1_53351633
ഫിലാഡല്‍ഫിയ: 1989 -1992 കാലയളവില്‍ ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ കാത്തലിക് മിഷന്‍ (സീറോ മലബാര്‍), ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.സി.എ) എിവയുടെ മുന്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്ന റവ. ഫാ. ജോ പുല്ലോക്കാരന്‍ സി. എം. ഐ. (66)
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച്ച നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലുള്ള സാഗര്‍ ഭവന്‍ ആശ്രമത്തില്‍. സാഗര്‍ ഭവന്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുു പരേതന്‍.

ഡിസംബര്‍ 15 വ്യാഴാഴ്ച രാവിലെ പത്തരക്ക് മൃതദേഹം സാഗര്‍ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രണ്ടുമണിക്ക് വൈദികമേലദ്ധ്യക്ഷന്മാര്‍, സി. എം. ഐ. പ്രിയോര്‍ ജനറാള്‍, പ്രോവിന്‍ഷ്യാള്‍, നിരവധി വൈദികര്‍, എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടുകൂടി സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.

സി. എം. ഐ. ഭോപ്പാല്‍ സെ. പോള്‍ പ്രോവിന്‍സംഗവും തൃശൂര്‍ തലോര്‍ പുല്ലോക്കാരന്‍ കുടുംബാംഗവുമായ ഫാ. ജോ 1981 മെയ് 11 നു വൈദികപട്ടം സ്വീകരിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാല്‍ കേന്ദ്രമായ സാഗര്‍ രൂപതയിലും, ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് കാത്തലിക് രൂപതയിലെ സെ. പാട്രിക് ഇടവക ഉള്‍പ്പെടെ വിവിധ ദേവാലയങ്ങളിലുമായി 16 വര്‍ഷവും ഫാ. പുല്ലോക്കാരന്‍ സേവനമനുഷ്ഠിച്ചു.

1980 കളില്‍ ഫിലാഡല്‍ഫിയാ അതിരൂപത സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഇന്‍ഡ്യന്‍ കാത്തലിക് മിഷന്‍ അനുവദിച്ചപ്പോള്‍ പ്രഥമ ഡയറക്ടറായിരുന്ന റവ. ഫാ. ജോ ഇടപ്പള്ളിക്കുശേഷം മിഷന്‍ ഡയറക്ടറായി ഫാ. ജോ പുല്ലോക്കാരന്‍ സേവനമനുഷ്ഠിച്ചു.