ഫാ.ഡോമിനിക് വളവനാൽ നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റൺ കത്തീഡ്രലിൽ ഞായറാഴ്ച

09:27 am 21/10/2016

അപ്പച്ചന്‍ കണ്ണന്‍ചിറ
Newsimg1_78380502
പ്രസ്റ്റൺ:പ്രശസ്ത തിരുവചന പ്രഘോഷകനും,ആല്മീയ നവീകരണത്തിനും, മാനസാന്തരങ്ങളുടെ അത്ഭുത കൃപക്കും അനേകരെ പ്രാപ്യമാക്കുവാനും പരിശുദ്ധാല്മ അഭിഷേക ശുശ്രുഷകളിലൂടെ വചനാധിഷ്‌ഠിത ജീവിത പാതയിലേക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാനും അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗവും,അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡോമിനിക് വളവനാൽ പ്രസ്റ്റൻ കത്തീഡ്രലിൽ ഏകദിന ‘കൃപാഭിഷേക ധ്യാനം’ നയിക്കുന്നു.

പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഒക്ടോബർ 23 നു ഞായറാഴ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണിവരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.മാതൃ ഭക്തിയുടെ നിറവിൽ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ ഏറ്റവും ശക്തയായ മദ്ധ്യസ്ഥയോടൊപ്പം രക്ഷകനായ യേശുവിനെ സ്തുതിക്കുവാനും,നമ്മുടെ പ്രാർത്ഥനകൾ യേശു സമക്ഷം സമർപ്പിക്കുവാനും,ദൈവീക അനുഭവം പ്രാപിക്കുവാനും ഡോമിനിക്കച്ചന്റെ തിരുവചന ശുശ്രുഷ അനുഗ്രഹീതമാവും.

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ സഭക്ക് സ്വന്തമായി രൂപതയും,അതിനെ നയിക്കുവാൻ അഭിഷിക്തനും ഇടയ ശ്രേഷ്‌ഠനുമായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും ലഭിച്ച അനുഗ്രഹങ്ങളിൽ ദൈവത്തിനു നമ്മോടൊപ്പം ദൈവത്തിനു നന്ദിയും,സ്തോത്രവും അർപ്പിക്കുന്നതിനും വചന പ്രഘോഷണ ആല്മീയ വരം എവർക്കുമായി പങ്കിടുവാനുമായിട്ടാണ് ഡൊമിനിക്ക് അച്ചൻ ഞായറാഴ്ച പ്രസ്റ്റണിൽ എത്തുക.

പ്രസ്റ്റണിൽ നടത്തപ്പെടുന്ന കൃപാഭിഷേക ധ്യാനത്തിലേക്കു ഏവരെയും സസ്നേഹം ക്ഷണിക്കുകയും,ഈ തിരുവചന ശുശ്രുഷ ഏവർക്കും അനുഗ്രഹത്തിന്റെയും കൃപയുടെയും അവസരമാവട്ടെയെന്നു ആശംസിക്കുകയും ചെയ്യുന്നതായി കത്തീഡ്രൽ വികാരി ഫാ.മാത്യു ചൂരപൊയികയിൽ അറിയിച്ചു