07:59 pm 23/3/2017
– ജീമോന്‍ ജോര്‍ജ്
ഫിലഡല്‍ഫിയ: കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി സാഹോദരിയ നഗരത്തിന്റെ മടിത്തട്ടില്‍ വച്ച് അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയിട്ടുള്ള ദിലീപ് ഷോ 2017, മെയ് 29 തിങ്കളാഴ്ച 5 മണിക്ക് (മെമ്മോറിയല്‍ ഡേ) കൗണ്‍സില്‍ റോക്ക് (നോര്‍ത്ത്), ഹൈസ്കൂള്‍ ഓഡിറ്റോയത്തില്‍ (62 ടംമാു ഞഉ, ചലംീേംി, ജഅ18940) വച്ച് നടത്തുന്നതാണ്.
മലയാള ചലച്ചിത്ര വേദിയിലെ സകല കലാവല്ലഭനും സ്റ്റേജ് ഷോകളിലെ പ്രശസ്തനുമായ നാദിര്‍ഷായുടെ നേതൃത്വത്തില്‍ ജനകീയ താരജോഡി ദിലീപ് കാവ്യ കൂട്ടുകെട്ട് നയിക്കുന്ന മലയാള ചലച്ചിത്ര വേദിയിലെ വമ്പന്‍ താരനിര തന്നെ ഒരേ വേദിയില്‍ അരങ്ങു തകര്‍ത്താടുകയാണ്. വര്‍ത്തമാനകാലഘട്ടത്തിലെ സംഭവ വികാസങ്ങളെ ചിരിയുടെ നൂലില്‍ കോര്‍ത്തിണക്കിക്കൊണ്ട് ഹാസ്യവേദിയിലെ തമ്പുരാക്കന്മാര്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുവാനായി എത്തുന്നു. എല്ലാ കലാസ്വാദകരേയും ചലച്ചിത്ര പ്രേമികളെയും കോട്ടയം അസോസിയേഷന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.
താരനിബിഡമായ മെഗാ ഷോ 2017 ല്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കയിലും കേരളത്തിലുമായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്നും എല്ലാ മലയാളി സുഹൃത്തുക്കളും ഈ ചാരിറ്റി ഉദ്യമവുമായി സഹകരിക്കണമെന്നും ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്, കോട്ടയം അസോസിയേഷന്‍) പറയുകയുണ്ടായി.
ഇതിനോടകം തന്നെ ഫിലഡല്‍ഫിയായിലെ മലയാളി സമൂഹം ഹൃദയം കൊണ്ട് ഏറ്റെടുത്ത ഈ ഷോയുടെ ടിക്കറ്റ് വിതരണം പ്രതീക്ഷിച്ചതിലും ഉപരിയായിട്ടുള്ള സഹകരണം പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ലഭിച്ചു വരുന്നതായും പരസ്യങ്ങളിലൂടെയും സംഭാവനകളിലൂടെയും സഹകരിക്കുന്ന ഓരോ സ്ഥാപനങ്ങളെയും വ്യക്തികളേയും പ്രത്യേകം നന്ദി അറിയിക്കുന്നതായും ഷോയുടെ വന്‍ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും ജീമോന്‍ ജോര്‍ജ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി. ഷോയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയും പ്രമുഖ ഇന്‍ഡ്യന്‍ സ്റ്റോറുകളിലൂടെയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: kottayamassociation.org. ബെന്നി കൊട്ടാരത്തില്‍ : 267 237 4119, ജീമോന്‍ ജോര്‍ജ് : 267 970 4267