ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് ചാര്‍ളി ചിറയത്ത് പ്രസിഡന്റ്

8:07 am 16/12/2016

– (പി ഡി ജോര്‍ജ് നടവയല്‍)
Newsimg1_24323318
ഫിലഡല്‍ഫിയ: ആര്‍ഷമഹാഭാരത മൂല്യങ്ങളിലും സര്‍വമത സാഹോദര്യത്തിലും ഉത്ക്കടമായ താത്പര്യം പുലര്‍ത്തി, സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും സേവനത്തിന്റെയും സഹനത്തിന്റെയും തെറ്റു തിരുത്തലുകളുടെടെയും യേശുമാര്‍ഗം അനുവര്‍ത്തിച്ച് , ഫ്രാന്‍സീസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കുന്ന ക്രൈസ്തവ സഭാദര്‍ശനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്, ഇന്ത്യന്‍ പാരമ്പര്യത്തെയും അമേരിക്കന്‍ ജീവിതനന്മകളെയും സാഹോദര്യ നഗരമായ ഫിലഡല്‍ഫിയയിലെ സവിശേഷ ആത്മീയ സാഹചര്യങ്ങളെയും പ്രോത്സാഹിപ്പിച്ച്, കഴിഞ്ഞ നാല്പ്പതു വര്‍ഷമായി പൊതുരംഗത്തുള്ള, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയ്ക്ക് പുതിയ ഭാരവാഹികകളെ തിരഞ്ഞെടുത്തു.

ചാര്‍ളി ചിറയത്ത് (പ്രസിഡന്റ്), നെവിന്‍ ദാസ് ( ജനറല്‍ സെക്രട്ടറി), ജോസഫ് മാണി (ട്രഷറാര്‍), ഡോ. ബിജു പോള്‍ (വൈസ് പ്രസിഡന്റ്), തോമസ് കുട്ടി സൈമണ്‍ ( യൂത്ത് വൈസ് പ്രസിഡന്റ്), ഫിലിപ് എടത്തില്‍ (ജോയിന്റ് സെക്രട്ട്രറി), ജോസ് ആറ്റുപുറം ( ജോയിന്റ് ട്രഷറാര്‍), ബോര്‍ഡ് ഓഫ് ഡയര്‍ക്ടര്‍മരായ റവ. ഡോ. സജി മുക്കൂട്ട് (ചെയര്‍മാന്‍), വെരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി, റവ. ഫാ. ഷാജി സില്‍വ, റവ. ഫാ. റെനി കട്ടേല്‍, ഷാജി മിറ്റത്താനി, ബിജു കുരുവിള, ക്ലെമന്റ് പതിവില്‍, റോമിയോ ഗ്രിഗറി, സബ് കമ്മറ്റീ ചെയര്‍പേഴ്‌സണ്‍മാരായ ജോസ് മാളേക്കല്‍, ഫിലിപ് ജോണ്‍ ബിജു, സണ്ണി പടയാറ്റി, മെര്‍ളി ജോസ് പാലത്തിങ്കല്‍, ഷൈന്‍ തോമസ്, റോഷന്‍ റോമിയോ, സജീവ് ശങ്കരത്തില്‍, കമ്മറ്റി മെംബര്‍മാരായ സേവ്യര്‍ മൂഴിക്കാട്ട്, ജോര്‍ജ് ഓലിക്കല്‍, പി ഡി ജോര്‍ജ് നടവയല്‍, മെര്‍ളിന്‍ അഗസ്റ്റിന്‍, അനീഷ് ജയിംസ്, ഗോഷില്‍ ജോയി, ഓഡിറ്റര്‍മാരായ ജസ്റ്റിന്‍ തോമസ്, ജോസ് പാലത്തിങ്കല്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.