ഫിലദല്‍ഫിയാ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ആത്മീയ നിറവിന് കാരണമായി

08:11 pm 21/10/2016
Newsimg1_83308862

ഫിലദല്‍ഫിയാ. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ഫിലദല്‍ഫിയാ മലയാളി സമൂഹത്തിന് ആത്മീയ നിറവിന് കാരണമായി. ന്യൂജേഴ്‌സി സെന്റ ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. വര്‍ഗീസ് മാത്യുആയിരുന്നു ഈ വര്‍ഷത്തെ പ്രധാന പ്രസംഗകന്‍. ഒക്ടോബര്‍ 16 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഫിലദല്‍ഫിയാ അണ്‍റൂ അവന്യുവിലെ സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ചു നടന്ന കണ്‍വന്‍ഷനില്‍ ധാരാളം പേര്‍ പങ്കെടുത്തു.

ഫിലദല്‍ഫിയാ ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.ജിജു ജോണ്‍ പ്രധാന പ്രസംഗകനായ റവ.വര്‍ഗീസ് മാത്യുവിനെ സദസ്സിന് പരിചയപ്പെടുത്തി. ലളിത സുമ്പരമായ ബൈബിള്‍ വചനത്തിലൂടെ കേള്‍വിക്കാരെ പുതിയ നിയമത്തിലെ ഏറെ പ്രസിദ്ധമായ കാനാവിലെ കല്യാണവീട്ടിലെത്തിയ യേശുകര്‍ത്താവിനേയും മാതാവായ മറിയത്തെയും അവിടത്തെ വീട്ടുകാരെയും ദൈവ സനേഹത്തിന്റെയും കരുതലിന്റെയും സ്പര്‍ശനത്തിലൂടെ സ്‌നേഹം ചൊരിഞ്ഞ വചനങ്ങള്‍ കേള്‍വിക്കാരുടെ മനസ്സില്‍ കരുണയുടെ ദൈവവചനമായി.

ആതിഥേയരെ അതിഥികളാക്കിയ വിശ്വാസത്തില്‍ ചാലിച്ച റവ വര്‍ഗീസ് മാത്യുവിന്റെ വചനശുശ്രൂഷ ഏറെ ചിന്താദ്യോതകമായിരുന്നു. ഏക്യുമെനിക്കല്‍ പ്രസ്ഥാനം ഫിലദല്‍ഫിയായില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് മുപ്പതില്‍ പരം വര്‍ഷങ്ങള്‍ ആയെങ്കിലും ഫിലദല്‍ഫിയാ പട്ടണത്തില്‍ ദൈവവചനം കേള്‍ക്കുന്നതില്‍ കേള്‍വിക്കാരുടെ എണ്ണം കുറയുന്നത് സംഘാടകരില്‍ കുറെ പേര്‍ക്കെങ്കിലും ആശങ്കക്ക് കാരണമായി. വര്‍ഷങ്ങളായി കെട്ടിപടുത്ത വിശ്വാസ ആചാരങ്ങള്‍ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പുതിയ സംഘാടകര്‍ എക്യുമെനിക്കല്‍ കൂട്ട ഓട്ടത്തിനും മറ്റും കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതും കണ്‍വന്‍ഷന്‍ ദിവസം ഇതര സമീപ പ്രദേശത്തുള്ള ഇടവകകള്‍ പ്രാര്‍ത്ഥന കൂട്ടങ്ങള്‍ നടത്തുന്നതും കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള വിശ്വാസികളുടെ വരവിന് കുറവു സംഭവിക്കുന്ന കാരണങ്ങളില്‍ ഒന്നായി എക്യൂമെനിക്കല്‍ മുന്‍ ചെയര്‍മാന്‍ പറയുകയുണ്ടായി. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കേള്‍വിക്കാര്‍ എക്യുമെനിക്കല്‍ കണ്‍വന്‍ഷനില്‍ എത്തി
കണ്‍വന്‍ഷന്‍ പൂര്‍ണ വിജയമാക്കാന്‍ കഴിയട്ടെ എന്ന് കേള്‍വിക്കാരില്‍ പലരും അ‘ിപ്രായപ്പെട്ടു. തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന കണ്‍വന്‍ഷന്‍ ക്വയര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

ചെയര്‍മാന്‍ വി.എം ഷിബു കണ്‍വന്‍ഷന് നേതൃത്വം നല്‍കി. റിലജ്യസ് ആക്ടിവിറ്റി ചെയര്‍മാന്‍ റവ. ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍ ആമുഖമായി പ്രസംഗിച്ചു. റവ.എം.കെ കുറിയാക്കോസ് സെന്റ ് തോമസ് ദേവാലയത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. റവ.എം. കെ ജോണ്‍ തന്റെ എക്യുമെനിക്കല്‍ അനുഭവങ്ങള്‍ വിശദീകരിച്ചു. ഫിലദല്‍ഫിയായിലേയും സമീപ പ്രദേശത്തുമുള്ള വിവിധ ദേവാലയങ്ങളിലെ ധാരാളം പട്ടക്കാരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

വാര്‍ത്ത: ഏബ്രഹാം മാത്യു, ഫിലദല്‍ഫിയാ. 215 519 7330