ഫിലാഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ വിശ്വാസോത്സവം ആഘോഷിക്കുന്നു

08:36 am 13/2/2017

– ജോസ് മാളേയ്ക്കല്‍
Newsimg1_1302680
ഫിലാഡല്‍ഫിയ: കുട്ടികളില്‍ ചെറുപ്രായത്തില്‍ ക്രൈസ്തവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഫെയ്ത്ത്്‌ഫെസ്റ്റ് എന്ന പേരില്‍ വിശ്വാസോത്സവം നടത്തപ്പെടുന്നു. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ സ്കൂള്‍ æട്ടികള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുന്നത്. കുട്ടികളുടെ നൈസര്‍ഗികകലാ വാസനകള്‍ ക്ലാസ് മുറികളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, ബൈബിള്‍ കഥാകഥനത്തിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, പ്രസംഗരൂപേണയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരം.

പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് അവരുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനായിട്ടാണ് ഫെയ്ത്ത്‌ഫെസ്റ്റ്. ബൈബിള്‍ സ്‌പെല്ലിംഗ് ബീ മുതല്‍ ഉപകരണസംഗീതം വരെ, വാട്ടര്‍ കളര്‍ പെയിന്റിംഗ് മുതല്‍ ബൈബിള്‍ വായന വരെ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 25, മാര്‍ച്ച് 4, 26 എന്നീ മൂന്നു ദിവസങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. പ്രധാന മല്‍സരങ്ങള്‍ മാര്‍ച്ച് 4 ശനിയാഴ്ച്ച 10 മണിമുതല്‍ ആയിരിക്കും നടക്കുക. സ്റ്റേജിതര മല്‍സരങ്ങള്‍ (കളറിംഗ്, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്) ഫെബ്രുവരി 25 ശനിയാഴ്ച്ചയും, ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം 26 ഞായറാഴ്ചയും ആയിരിക്കും നടക്കുക.

ബൈബിള്‍ പാരായണം, ബൈബിള്‍ കഥാവതരണം, സ്‌പെല്ലിംഗ് ബീ, ഗാനം, കളറിംഗ് & പെയിന്റിംഗ്, അടിസ്ഥാന പ്രാര്‍ത്ഥനകള്‍, പ്രസംഗം, ബൈബിള്‍ കഥാപാത്രങ്ങളുടെ അനുകരണം എന്നിവയാണ് ഇത്തവണ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേഡുലവല്‍ അനുസരിച്ച് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരങ്ങള്‍ നടത്തുക.

മല്‍സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ മുന്‍കൂര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാനദിവസം ഫെബ്രുവരി 19 ഞായറാഴ്ച്ച.

ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ട്രസ്റ്റിമാരായ മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പലും ഫെയ്ത്ത്്‌ഫെസ്റ്റ് ജനറല്‍ കോര്‍ഡിനേറ്ററുമായ ജോസ് മാളേയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ലീനാ ജോസഫ്, ജയിന്‍ സന്തോഷ്, ഷീബാ സോണി, അനു ജയിംസ്, ജോസഫ് ജയിംസ്, പി.റ്റി.എ. പ്രസിഡന്റ് ജോജി ചെറുവേലില്‍, സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്‌സ്, പി. റ്റി. എ ഭാരവാഹികകള്‍ എന്നിവര്‍ മല്‍സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി പരിശ്രമിക്കുന്നു.