ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ്

08:48 pm 26/4/2017

ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം സ്ഥലംമാറിപ്പോകുന്ന റവ. റെജി തോമസ് അച്ചനും, കുടുംബത്തിനും ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക ഉജ്വലമായ യാത്രയയപ്പ് നല്‍കി.

2017 ഏപ്രിനു23-നു ആരാധനയ്ക്കുശേഷം സോഫി സാമിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ഇടവക വൈസ് പ്രസിഡന്റ് ജോണ്‍ ഏബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി തോമസ് ജോയി എല്ലാവരേയും സ്വാഗതം ചെയ്തു.

തുടര്‍ന്നു വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സാബു ചാക്കോ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), മാത്യു ഉമ്മന്‍ (ഇടവക മിഷന്‍), ലാലുക്കുട്ടി വര്‍ഗീസ് (സേവികാസംഘം), അലന്‍ മാത്യു (യുവജന സഖ്യം), സ്‌നേഹ ഏഹ്രാം (യൂത്ത് ഫെല്ലോഷിപ്പ്), മേരി ഏബ്രഹാം (സണ്‍ഡേ സ്കൂള്‍), മാത്യു തോമസ് (സീനിയര്‍ ഫെല്ലോഷിപ്പ്), സണ്ണി ഏബ്രഹാം (മുന്‍ വൈസ് പ്രസിഡന്റ്), ജോര്‍ജുകുട്ടി ഉമ്മന്‍, സുമ ചാക്കോ, വര്‍ഗീസ് കെ. ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്നു റെജി അച്ചനും, സഹധര്‍മ്മിണി ജിഷ കൊച്ചമ്മയും യാത്രയയപ്പിന് നന്ദിപൂര്‍വ്വം മറുപടി പറഞ്ഞു. ഇടവകയുടെ സ്‌നേഹോപഹാരം ട്രിസ്റ്റിമാരായ ജോര്‍ജി മാത്യുവും, ജോബി മാത്യുവും ചേര്‍ന്നു സമര്‍പ്പിച്ചു. കെ.ഇ. മാത്യു എല്ലാവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. ഇംഗ്ലീഷ്, മലയാളം ഗായകസംഘങ്ങളുടെ മനോഹര ഗാനങ്ങള്‍ യാത്രയയപ്പിന് മിഴിവേകി.

അലക്‌സ് കെ. ദാനിയേലിന്റെ പ്രാര്‍ത്ഥനയോടും റജി അച്ചന്റെ ആശീര്‍വാദത്തോടുംകൂടി സമ്മേളനം സമംഗളം പര്യവസാനിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.