ഫിലാഡെല്‍ഫിയ എക്യൂമിനിക്കല്‍ ക്വയര്‍ ഗെറ്റ് ടുഗെദര്‍ വര്‍ണാഭമായി

09:39 am 14/12/2016

– സുമോദ് നെല്ലിക്കാല
Newsimg1_99715374
ഫിലാഡെല്‍ഫിയ: പെന്‍സില്‍വാനിയയിലെ 21 ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമിനിക്കല്‍ ഫെല്ലോഷിപ് നേതൃത്വം നല്‍കുന്ന എക്യൂമിനിക്കല്‍ ക്വയറിന്റെ പ്രഥമ ഗെറ്റ് ടുഗെദര്‍ സെയിന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

എക്യൂമിനിക്കല്‍ ഫെല്ലോഷിപ് ചെയര്‍മാന്‍ റെവ ഫാ ഷിബു വേണാട്, കോ ചെയര്‍മാന്‍ റെവ ഫാ ഷാജി മുക്കോട്ട്, സെക്രെട്ടറി മാത്യു സാമുവേല്‍, കോര്‍ഡിനേറ്റര്‍ ബിനു ജോസഫ്, പി ആര്‍ ഓ ഡാനിയേല്‍ പി തോമസ്, സജീവ് ശങ്കരത്തില്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ക്വയര്‍ ലീഡര്‍ തോമസ് എബ്രഹാമിന് ക്വയര്‍ മെമ്പേഴ്‌സ് പ്രേത്യേക ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടി. ലിസി തോമസ്, ഡോ ബിനു ഷാജിമോന്‍, ഷൈല രാജന്‍, ലിസ് പോത്തന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തോമസുകുട്ടി വറുഗീസ് ഫുഡ് കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

സുമോദ് ജേക്കബ് സ്വാഗതവും, ലിസി തോമസ് നന്ദിയും പറഞ്ഞു.