ഫിലിപ്പ് മാത്യു സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

06:44 pm 28/1/2017
Newsimg1_4606168
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഫെബ്രുവരി നാലിനു ഭദ്രാസന ആസ്ഥാനത്തുവെച്ചു നടത്തുന്ന തെരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍ നിന്നും ഫിലിപ്പ് മാത്യു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ ആത്മീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫിലിപ്പ് മാത്യു ഇപ്പോള്‍ നോര്‍ത്ത് ഫ്‌ളോറിഡ ജാക്‌സല്‍ വില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക ചെങ്ങന്നൂര്‍ ബഥേല്‍ അരമന പള്ളിയാണ്. ബാലസമാജം സെക്രട്ടറി, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ്, സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍, ജാക്‌സണ്‍ വില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് സെക്രട്ടറി, കഴിഞ്ഞ അഞ്ചു വര്‍ഷം ഭദ്രാസന അസംബ്ലി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരിശുദ്ധ സഭയുടെ ഉന്നമനത്തിനും കാതോലിക്കാ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും, വിശ്വാസസത്യങ്ങളില്‍ നിന്നു വ്യതിചലിക്കാതെ കാതോലിക്കാ സിംഹാസനത്തില്‍ ആരുഢനായിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെ കരങ്ങള്‍ക്ക് ശക്തിപകരുമെന്നും അതിനെല്ലാം ഉപരി ഭദ്രാസനത്തിന്റെ ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയും ഭദ്രാസനത്തിലെ വൈദീകരുടേയും ജനങ്ങളുടേയും ആവശ്യങ്ങള്‍ക്കുവേണ്ടിയും അക്ഷീണം പ്രവര്‍ത്തിക്കുമെന്നും ഫിലിപ്പ് മാത്യു പറഞ്ഞു.