10.22 PM 10/01/2017

സൂറിച്ച്: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തുന്നു. ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ചു. . 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം കൂട്ടാനുള്ള നീർദേശമാണ് അംഗീകരിച്ചത്. നിലവിൽ 32 ടീമുകളാണ് ലോകകപ്പ് പങ്കെടുക്കുന്നത്.
പ്രാഥമികഘട്ടത്തിൽ മൂന്നു ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് തീരുമാനമെന്ന് മാധ്യമ വിഭാഗത്തിന് അയച്ച ഫിഫയുടെ ട്വീറ്റിൽ വ്യക്‌തമാക്കി. ഒരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന ഒരു ടീം പ്രീക്വാർട്ടറിൽ എത്തും. ഫിഫ ആസ്‌ഥാനമായ സൂറിച്ചിൽ നടക്കുന്ന 37 അംഗ ഫിഫ കൗൺസിൽ യോഗത്തിനുശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കും.
ടീമുകളുടെ എണ്ണം ഉയർത്തുന്നതോടെ ഏഷ്യ അടക്കമുള്ള കോൺഫെഡറേഷനുകൾക്ക് കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാൻ കഴിയും. നിലവിൽ നാല് ടീമുകളാണ് ഏഷ്യൻ കോൺഫെഡറേഷനിൽ നിന്ന് നേരിട്ട് യോഗ്യത നേടുന്നത്.
