ഫെയ്‌സ്ബുക്കിലൂടെ പലസ്തീന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു –

08:41 pm 22/2/2017

പി.പി. ചെറിയാന്‍
Newsimg1_6566877
ബ്രൂക്ക്ലിന്‍: അറബ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എക്‌സിക്യുട്ടീവ് ഡയറക്ടറും പലസ്തീന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റുമായ ലിന്‍ഡ സരസോറിനെ െഫയ്‌സ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ ഗ്ലെന്‍ മാക്കിയോളിക്കെതിരെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് ഹേറ്റ് ക്രൈം ടാക്‌സ് അന്വേഷണം ആരംഭിച്ചു.

പ്രസിഡന്റ് ട്രംപ് അധികാരമേറ്റെടുത്ത ദിവസം വാഷിങ്ടന്‍ ഡിസിയില്‍ നടന്ന സ്ത്രീകളുടെ മാര്‍ച്ചിനു നേതൃത്വം കൊടുത്ത സംഘാടകരില്‍ പ്രമുഖയായിരുന്നു ലിന്‍ഡ.”” ആര്‍ക്കെങ്കിലും ഇവര്‍ എവിടെയാണെന്നറിയാമോ,എനിക്കവളുടെ കവിളത്തു തുപ്പണം” ഇത്രയും വാചകമാണു ഗ്ലെന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.ഇതിനനുകൂലമായും എതിരായും നിരവധി അഭിപ്രായങ്ങളാണ് മിനിട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെയും ബന്ധപ്പെടുത്തി ലിന്‍ഡ എഴുതിയ ലേഖനമാണ് ഗ്ലെനിനെ പ്രകോപിപ്പിച്ചത്. വായനക്കാര്‍ ഗ്ലെനിന്റെ പോസ്റ്റിനെ ഒരു തമാശയായാണ് എടുത്തതെങ്കിലും വളരെ ഗൗരവത്തോടെയാണ് ന്യൂയോര്‍ക്ക് പോലീസ് ഇതിനെക്കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ടു പോകുന്നത്