07:48 am 15/4/2017
– ശ്രീകുമാര്‍ ഉണ്ണിത്താന്
എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകള്‍. സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വീണ്ടുമെത്തി
മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും, വാല്‍ക്കണ്ണാടിയും, കൃഷ്ണവിഗ്രഹവുംനിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്. നന്മയും സമത്വവും സംഋദ്ധിയുമാണു വിഷുവിന്റെയുംസന്ദേശം.
ഈസ്റ്റര്‍ മനുഷ്യരാശിയുടെനന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ തത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന ഈ ദിനത്തില്‍ എല്ലാ മനുഷ്യരിലും പുതിയ ഉണര്‍വ്വ് ഉണ്ടാകട്ടെ എന്നുഫൊക്കാന ആശംസിക്കുന്നു.
ഹൃദയത്തിന്റെ ഭാഷയില്എല്ലാമലയാളികള്ക്കുംഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ആശംസകള്‍ നേരുന്നതായിപ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്ജോര്ജി വര്‍ഗീസ്, ഫൗണ്ടേഷന് ചെയര്മാന്പോള് കറുകപ്പിള്ളില്‍, വിമന്‍സ് ഫോറം ചെയര്പേഴ്സന് ലീലാ മാരേട്ട്, കണ്വന്ഷന് ചെയര്മാന്മാധവന് നായര്‍, മറ്റു എക്സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ അറിയിച്ചു.